ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ച ത​സ്‌ലീമി​ന് കണ്ണീരോടെ വിട

ചെ​റു​പു​ഴ: ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യി​ലെ മ​ങ്ക​ര ഭാ​ഗ​ത്ത് മു​ങ്ങി​മ​രി​ച്ച പാ​ടി​യോ​ട്ടു​ചാ​ല്‍ ത​ട്ടു​മ്മ​ലി​ലെ ത​സ്‌ലീമി​ന് (13) ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി. ഇന്നലെ രാ​വി​ലെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌ മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഉ​ച്ച​യോ​ടെ സ്വ​ദേ​ശ​മാ​യ ത​ട്ടു​മ്മ​ലി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഹി​ദാ​യ​ത്തു​ല്‍ ഇ​സ്‌​ലാം മ​ദ്ര​സ​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച​പ്പോ​ള്‍ ക​ന​ത്ത​മ​ഴ​യെ അ​വ​ഗ​ണി​ച്ചും ഒ​രു​നോ​ക്കു കാ​ണാ​ന്‍ വ​ന്‍​ജ​നാ​വ​ലി​യാ​ണ് എ​ത്തി​ച്ചേ​ര്‍​ന്ന​ത്.
തു​ട​ർ​ന്ന് ത​ട്ടു​മ്മ​ല്‍ ജ​മാ​അ​ത്ത് പ​ള്ളി ക​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കി. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ 11 ന് ​ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ത​സ്‌ലീ​മി​നെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച നേ​വി​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ദ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
ത​ട്ടു​മ്മ​ലി​ലെ ച​പ്പ​ന്‍ ഗ​ഫൂ​ര്‍ - ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ത​സ്ലീം വ​യ​ക്ക​ര ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു.
 

No comments

Powered by Blogger.