കണ്ണൂരിലെ സ്വകാര്യ ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍


കണ്ണൂര്‍: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കീച്ചേരിയിലെ പന്‍യേന്റകത്ത് വേളാപുരത്ത് തസ്ജീലി(29)നെയാണ് കണ്ണൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ ഇന്നലെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
കുറച്ച് ദിവസങ്ങളായി വീട്ടിലെത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കീച്ചേരിയിലെ മജീദ്-സാബിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തന്‍വീര്‍, തന്‍സില.

No comments

Powered by Blogger.