ഗ​വ. ക​രാ​റു​കാ​ർ‌ സ​മ​ര​ത്തി​ലേ​ക്ക്, നാ​ളെ ക​ള​ക്ട​റേ​റ്റ് മാ​ർ‌​ച്ച്

ക​ണ്ണൂ​ർ: ടെ​ൻ​ഡ​റു​ക​ൾ ഏ​റ്റെ​ടു​ക്കാ​തെ ജി​ല്ല​യി​ലെ ഗ​വ. ക​രാ​റു​കാ​ർ സ​മ​രം ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ‌​ട്രാ​ക്ടേ​ഴ്സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക, ബി​ല്ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പാ​സാ​ക്കി ന​ൽ​കു​ക, വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ അ​റ്റ​കു​റ്റ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ 14 മാ​സ​ത്തെ ബി​ൽ കു​ടി​ശി​ക ഓ​ണ​ത്തി​ന് മു​ന്പ് കൊ​ടു​ത്തു തീ​ർ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മ​രാ​മ​ത്ത്, ഇ​റി​ഗേ​ഷ​ൻ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലെ ടെ​ണ്ട​റു​ക​ൾ ഏ​റ്റെ​ടു​ക്കാ​തെ ഗ​വ. ക​രാ​റു​കാ​ർ സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ജി​ല്ല​യി​ൽ 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1,000 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ​വ​ശ്യ​മാ​യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​യി​ര​ത്തോ​ളം ക്വാ​റി​ക​ളും 125 ക്ര​ഷ​റു​ക​ളും ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ജി​എ​സ്ടി പ്ര​കാ​രം ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി അ​ഞ്ച് ശ​ത​മാ​ന​മാ​ണ്. നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി.​എ​ച്ച്. അ​ബൂ​ബ​ക്ക​ർ ഹാ​ജി, സി. ​രാ​ജ​ൻ, സി. ​ശ​ശി​ധ​ര​ൻ, സി. ​അ​ബ്ദു​ൾ​ക​രീം, കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 

No comments

Powered by Blogger.