വി​മു​ക്ത​ഭ​ട​ന്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ യു​ദ്ധ​സ്മാ​ര​കം

ത​ളി​പ്പ​റ​മ്പ്: വി​മു​ക്ത​ഭ​ട​ന്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ യു​ദ്ധ​സ്മാ​ര​കം ഉ​യ​രു​ന്നു. ത​ളി​പ്പ​റ​മ്പ് ക്ലാ​സി​ക് തിയേ​റ്റ​ര്‍ റോ​ഡി​ല്‍ എ​സ്ബി​ഐ​യ്ക്കു മു​ന്നി​ലാ​ണ് വി​ക്ട​റി ഓ​ഫ് വാ​രി​യേ​ര്‍​സ് എ​ന്ന പേ​രി​ല്‍ നാ​ലു​ജ​വാ​ന്മാ​ര്‍ ചേ​ര്‍​ന്ന് വി​ജ​യ​കൊ​ടി നാ​ട്ടു​ന്ന ശി​ല്പം ഒ​രു​ങ്ങു​ന്ന​ത്. വി​മു​ക്ത​ഭ​ട​ന്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ഏ​ഴു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് യു​ദ്ധ​സ്മാ​ര​കം പ​ണി തീ​ര്‍​ക്കു​ന്ന​ത്.
പ്ര​ശ​സ്ത ശി​ല്പി കു​ഞ്ഞി​മം​ഗ​ല​ത്തെ പ്രേം ​ല​ക്ഷ്മ​ണി​നാ​ണ് ശി​ല്പ​ത്തി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല. വാ​യാ​ട്ടു​പ​റ​മ്പ് സ്‌​കൂ​ളി​നു വേ​ണ്ടി പ​ത്ത​ര അ​ടി വ​ലി​പ്പ​മു​ള്ള മു​ന്‍ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ള്‍​ക​ലാ​മി​ന്‍റെ ഫൈ​ബ​റി​ലു​ള്ള ശി​ല്പം തീ​ര്‍​ത്ത് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു പ്രേം​ല​ക്ഷ്മ​ൺ. യു​ദ്ധ​സ്മാ​ര​ക​ത്തി​ന് ഫൗ​ണ്ട​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ 17 അ​ടി​യോ​ളം ഉ​യ​രം ഉ​ണ്ടാ​കും. ഫൈ​ബ​റും, ലോ​ഹ​വും, കോ​ണ്‍​ക്രീ​റ്റും ചേ​ര്‍​ത്തു​ള്ള സ​ങ്കേ​ത​ത്തി​ലാ​ണ് ശി​ല്പം നി​ര്‍​മി​ക്കു​ന്ന​ത്. ശി​ല്പം സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നി​ല​വി​ലു​ള്ള റോ​ഡ് വീ​തി​കൂ​ട്ടി ടാ​ര്‍ ചെ​യ്യു​ക​യും ഇ​ല​ക്ട്രി​പോ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ത​ളി​പ്പ​റ​മ്പി​ല്‍ യു​ദ്ധ സ്മാ​ര​ക​മാ​യി നി​ല​വി​ലു​ള്ള​ത് ക​രി​മ്പം ഇ​ടി​സി​ക്ക് സ​മീ​പ​ത്തു​ള്ള കാ​ര്‍​ഗി​ല്‍ സ്തൂ​പം മാ​ത്ര​മാ​ണ്. താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് ഉ​യ​രു​ന്ന യു​ദ്ധ സ്മാ​ര​ക​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് നാ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നും, സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും നി​ര്‍​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​മാ​ണു​ള്ള​തെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.
 

No comments

Powered by Blogger.