വളപട്ടണത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യി

വ​ള​പ​ട്ട​ണം: ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നു നാ​ല് പ​വ​ന്‍റെ താ​ലി​മാ​ല മോ​ഷ​ണം പോ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പ​ന​ങ്കാ​വ് മു​ത്തി​ലെ പീ​ടി​ക​യ​ക്ക് സ​മീ​പ​ത്തെ വാ​ടി​ഹൗ​സി​ലെ ഷീ​ന (37) യു​ടെ സ്വ​ർ​ണ​മാ​ല​യാ​ണ് മോ​ഷ​ണം പോ​യ​ത്. ഭ​ർ​ത്താ​വ് ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​ഴ്സി​ൽ സൂ​ക്ഷി​ച്ച 2000 രൂ​പ​യും മോ​ഷ്ടി​ച്ചു. പു​ല​ർ​ച്ചെ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തു​ള്ള വാ​തി​ൽ പൊ​ളി​ച്ചു അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ബെ​ഡ്റൂ​മി​ൽ ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നു മാ​ല​മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​റ​ക്കം ഉ​ണ​ർ​ന്ന് ദ​ന്പ​തി​ക​ൾ ബ​ഹ​ളം വ​ച്ച​പ്പോ​ൾ മോ​ഷ്ടാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ്ര​ദേ​ശ​ത്ത് തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ള്ള​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. 

No comments

Powered by Blogger.