ഗ​ണേ​ശോ​ത്സ​വം: ജി​ല്ല​യി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ

ക​ണ്ണൂ​ർ: സാ​ർ​വ​ജ​നി​ക ഗ​ണേ​ശോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. വാ​ഹ​ന​ങ്ങ​ൾ നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​യ​ത് നീ​ക്കം ചെ​യ്യുന്ന​തി​നും അ​തി​നു വ​രു​ന്ന ചെ​ല​വ് ഉ​ട​മ​സ്ഥ​നി​ൽ​നി​ന്നും ഈ​ടാ​ക്കു​ന്ന​തു​മാ​യി​രി​ക്കും. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ റോ​ഡരികി​ൽ നി​ർ​ത്തി​യി​ടാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. ഇ​ന്നു വൈ​കു​ന്നേ​രം നി​ര​വ​ധി ഗ​ണേ​ശ വി​ഗ്ര​ഹ നി​മ​ജ്ജന​ഘോ​ഷ​യാ​ത്ര​ക​ൾ ന​ഗ​ര​ത്തി​ൽ എ​ത്തി ന​ഗ​ര​പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്ന​തി​നാ​ൽ വൈ​കു​ന്നേ​രം നാ​ലു​ മു​ത​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ആ​യ​തി​നാ​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശിക്കു​ന്ന​ത് ഒ​ഴി​വാ​ക്കി മ​റ്റ് സാ​ധ്യ​മാ​യ വ​ഴി​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ട​താ​ണ്. ഘോ​ഷ​യാ​ത്ര ക​ഴി​ഞ്ഞു തി​രി​ച്ചു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മൈ​ക്ക് സെ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല.
 

No comments

Powered by Blogger.