അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി റി​മാ​ൻ​ഡി​ൽ

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി നീ​റോ​ളി​ച്ചാ​ലി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കൃ​ത്യം ന​ട​ത്തി​യ വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി തു​ൽ​ഷി ബാ​രി​ക് (23) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ്ര​തി ബാ​രു ഒ​റാ​നെ (43) കൃ​ത്യം ന​ട​ത്തി​യ നീ​റോ​ളി​ച്ചാ​ലി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ത്.കൂ​ത്തു​പ​റ​മ്പ് സി​ഐ ടി.​വി.​പ്ര​ദീ​ഷ്, ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഓ​ഫീ​സ​ർ കെ.​എ​സ്. ശ്രു​തി​ലേ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. പ്ര​തി അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ​ട്ടി​ക ക​ഷ്ണം പോ​ലീ​സ് വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ബാ​രു ഒ​റാ​ൻ, തു​ൽ​ഷി ബാ​രി​ക്കി​നു നേ​രെ അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മ​ത്തി​ൽ തു​ൽ​ഷി​യു​ടെ ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും താ​ടി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം തു​ൽ ഷി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ വി​മാ​ന​മാ​ർ​ഗം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബാ​രു ഒ​റാ​നെ കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
 

No comments

Powered by Blogger.