വാഴപ്പഴം വില കുതിക്കുന്നു


കണ്ണൂർ ∙ വാഴക്കുലകൾക്ക് ഓണത്തിന് ഇത്രയും പ്രാധാന്യമേറാൻ കാരണം ഓണക്കാലത്തെ വാഴപ്പഴ വിഭവ വൈവിധ്യങ്ങളാണ്. ഏത്തപ്പഴം കൊണ്ടുള്ള ഉപ്പേരി, ശർക്കര വരട്ടിയത്, പപ്പടവും വാഴപ്പഴവും കുഴച്ചത് എന്നീ വിഭവങ്ങൾ പഴയകാലത്തെ കൂട്ടുകുടുംബങ്ങളിൽ വിളമ്പണമെങ്കിൽ വാഴക്കുലകൾ തന്നെ വേണമെന്ന അവസ്ഥയായിരുന്നു. പഴയകാലത്ത് ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും തലച്ചുമടായി പഴക്കുലകൾ കൊണ്ടുവരുന്ന ദൃശ്യങ്ങൾ പഴമക്കാർ ഇന്നും അയവിറക്കാറുണ്ട്.ഓണമെത്തിയതോടെ ഏത്തപ്പഴത്തിന്റെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയർന്നിട്ടുണ്ട്. 

കായവറുത്തതിനും ഉപ്പേരിക്കും ആവശ്യക്കാർ ഏറിയതോടെയാണ് വില വർധിച്ചത്. മൈസൂർ പഴത്തിന് കിലോയ്ക്ക് 30 രൂപയുണ്ടായിരുന്നത് 50 രൂപയായി. മറ്റു ചെറുപഴങ്ങൾക്ക് ഓണത്തിനു മുൻപ് 40 രൂപയായിരുന്നത് 80 – 90 രൂപയായി. രസകദളി എന്നറിയപ്പെടുന്ന ഞാലിപ്പൂവന്റെ വില കിലോയ്ക്ക് 90 രൂപയായി. വെളിച്ചെണ്ണ വില ചരിത്രത്തിൽ ആദ്യമായി 160 രൂപയിലെത്തി. തിരുവോണം അടുക്കുന്നതോടെ വില വീണ്ടും വർധിക്കുമെന്നു വ്യാപാരികൾ പറയുന്നു.

No comments

Powered by Blogger.