പയ്യാന്പലത്തെ ശവദാഹം സമീപവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നെന്ന് കൗൺസിൽ യോഗത്തിൽ വാർഡ് മെമ്പര്‍
കണ്ണൂർ: പയ്യാന്പലം ശ്മശാനത്തിൽ ശവദാഹത്തിനിടെ ഉയരുന്ന പുക പരിസരവാസികൾക്ക് അസഹ്യമായി മാറിയിരിക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ വാർഡ് മെന്പർ. തുറസായ സ്ഥലത്ത് ശവം ദഹിപ്പിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കാണുന്നതിന് ഗ്യാസ് ഉപയോഗിച്ച് സംസ്കരിക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്ന് ഇതിന് മറുപടിയായി ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറഞ്ഞു.
തമിഴ്നാട്ടിലെ ജ്വാല കൺസർവേട്ടറിയുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കിയിട്ടുണ്ട്. പുകക്കുഴൽ ഉൾപ്പെടെ നിർമിക്കും. ഏഴുലക്ഷം രൂപ സ്പോൺസറായി ലഭിച്ചിട്ടുണ്ട്. പത്തുലക്ഷം രൂപയാണ് ചെലവ്. ബാക്കി പണം കണ്ടെത്തണം. ആധുനികരീതിയിലുള്ള ശ്മശാനം നിർമിക്കും. സ്ഥലവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനില്‍ക്കുന്നതിനാൽ ആറുമാസത്തിനകം പദ്ധതി പൂർത്തിയാക്കാൻ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
പയ്യാന്പലത്തിന്റെ സ്ഥിതി പരമദയനീയമാണെന്നായിരുന്നു ടി.ഒ. മോഹനന്റെ നിലപാട്. സബ് കമ്മിറ്റി ഉണ്ടാക്കി ഉടൻ പണി പൂർത്തിയാക്കണം. ഇപ്പോൾ പയ്യാന്പലത്ത് റീത്ത് സംസ്കരിക്കാൻ പോലും സ്ഥലം ഏറ്റെടുക്കേണ്ട ഗതികേടാണ്. നൂറുകണക്കിനു റീത്തുകളാണ് ദിനംപ്രതി വരുന്നത്. ഗ്യാസ് ഉപയോഗിച്ച് ശവദാഹം നടത്താനുള്ള നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു. പരമാവധി പ്രവൃത്തി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോർപറേഷൻ മേയറും ആവശ്യപ്പെട്ടു.

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.