പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ ന​ട​പ​ടി

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഭ​ര​ണ​സ​മി​തി ഇ​ട​പെ​ടു​ന്നു. നി​ര​ന്ത​ര​മാ​യി ചി​കി​ത്സാ​പി​ഴ​വു​ക​ളും വി​വാ​ദ​ങ്ങ​ളും സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​കു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ മെ​ച്ച​പ്പെ​ടു​ത്താ​ൻ ചെ​യ​ര്‍​മാ​ന്‍ ശേ​ഖ​ര​ന്‍ മി​നി​യോ​ട​ന്‍ മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ കാ​ഷ്വാ​ലി​റ്റി​ക്കു സ​മീ​പ​ത്തേ​ക്ക് മാ​റ്റും. പി​ആ​ര്‍​ഒ ഓ​ഫീ​സാ​യി ഉ​പ​യോ​ഗി​ച്ച മു​റി​യാ​ണ് അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സി​നാ​യി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്താ​യി ഉ​ണ്ടാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യു​ടെ സ​ൽ​പ്പേ​രി​ന് ക​ള​ങ്കം ചാ​ര്‍​ത്തി​യ​താ​യി വ്യാ​പ​ക വി​മ​ര്‍​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.
സി​പി​എം നേ​തൃ​ത്വം​ത​ന്നെ ഇ​ക്കാ​ര്യം ഭ​ര​ണ​സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.
ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ഭ​ര​ണ​സ​മി​തി​യെ​യും ഡോ​ക്ട​ര്‍​മാ​രെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ഷേ​ധ സാ​യാ​ഹ്ന​വും ന​ട​ത്തി​യി​രു​ന്നു.
ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സ് ര​ണ്ടു ദി​വ​സ​ത്തി​ന​കം പു​തി​യ സ്ഥ​ല​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങും. റി​ട്ട.​പോ​ലീ​സ് ഐ​ജി​യാ​യ ശേ​ഖ​ര​ന്‍ മി​നി​യോ​ട​ന് ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന​കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ശ്ര​ദ്ധി​ക്കു​ന്ന​തി​നും പൊ​തു​ജ​ന ആ​വ​ലാ​തി​ക​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന​തി​നു​മാ​ണ് പ്ര​ധാ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്തേ​ക്ക് ഓ​ഫീ​സ് മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
കെ​ടു​കാ​ര്യ​സ്ഥ​ത കാ​ര​ണം കു​ത്ത​ഴി​ഞ്ഞ സ്ഥാ​പ​ന​ത്തെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ വി​ധ​ത്തി​ല്‍ സ​ജീ​വ​മാ​ക്കാ​നും സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ക്കി മാ​റ്റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​പെ​ടാ​നും ഓ​ഫീ​സ് മാ​റ്റം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​ധാ​ന ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ലാ​ണ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ത​ന്നെ ചെ​യ​ർ​മാ​ന്‍റെ ഓ​ഫീ​സ് വ​രു​ന്ന​തോ​ടെ ചെ​യ​ര്‍​മാ​ന് കാ​ര്യ​ക്ഷ​മ​മാ​യി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടാ​നാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം.
 

No comments

Powered by Blogger.