ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച്

ഇ​രി​ട്ടി: കീ​ഴ്പ​ള്ളി​യ്ക്ക​ടു​ത്ത് കോ​ഴി​യോ​ട്ടെ ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ച്ചു. നി​ല​വി​ല്‍ ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന ഫ​യ​ലു​ക​ളു​മാ​യി ഐ​ജി ക​ശ്യ​പി​ന്‍റെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള മ​ല​പ്പു​റം ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി ജ​യ്‌​സ​ണ്‍ കെ. ​ഏ​ബ്ര​ഹാ​മി​നോ​ടാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ​ത്താ​ൻ ഐ​ജി നി​ര്‍​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് കീ​ഴ്പ​ള്ളി​യി​ലെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. കു​ട്ടി വീ​ടി​നു​മു​ന്നി​ലൂ​ടെ​യു​ള്ള തോ​ട്ടി​ലൂ​ടെ ഒ​ലി​ച്ചു പോ​യ​താ​കാ​മെ​ന്ന ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ​യും പി​ന്നീ​ട് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും നി​ഗ​മ​നം അ​വ​സാ​ന സാ​ധ്യ​ത​യാ​യി കാ​ണാ​നും കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​യ​തു​ള്‍​പ്പെ​ടെ മ​റ്റു സാ​ധ്യ​ത​ക​ള്‍ അ​ന്വേ​ഷി​ക്കാ​നു​മാ​ണ് ഐ​ജി ക​ശ്യ​പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
കോ​ഴി​യോ​ട്ടെ പാ​റ​ക്ക​ണ്ണി വീ​ട്ടി​ല്‍ സു​ഹൈ​ല്‍ -ഫാ​ത്തി​മ​ത്ത് സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഒ​ന്ന​ര​വ​യ​സു​കാ​രി ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് നേ​രി​ട്ടു ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് ഐ​ജി സ്ഥാ​ന​ത്തു​നി​ന്ന് ക​ശ്യ​പി​നെ മാ​റ്റി​യെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഐ​ജി അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ദി​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഐ​ജി മ​താ​പി​താ​ക്ക​ള്‍, വാ​ർ​ഡ് മെം​ബ​ർ , അ​യ​ല്‍​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​രോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും കു​ട്ടി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് പോ​യേ​ക്കാ​മെ​ന്ന സം​ശ​യ​മു​ള്ള തോ​ട്, പ​രി​സ​ര​ത്തെ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​ട്ട് തു​മ്പു​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ക്രൈം ​ബ്രാ​ഞ്ച് ക​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി പ്രേ​മ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ ദി​യ​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള കു​ട്ടി​യെ അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ഒ​രു ക​ട​യ്ക്കു​മു​ന്നി​ല്‍ മൂ​ന്നു കു​ട്ടി​ക​ളോ​ടൊ​പ്പം നി​ല്‍​ക്കു​ന്ന​താ​യ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നി​ല​വി​ലെ ര​ണ്ടു പോ​ലീ​സ് സം​ഘ​വും ത​യാ​റാ​യി​രു​ന്നി​ല്ല. ഈ ​സാ​ധ്യ​ത​യും ഐ​ജി അ​ന്വേ​ഷി​ക്കും. മ​ക​ളു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ലെ​ന്നും കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നാ​യി ദി​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കോ​ട​തി സി​ബി​ഐ​യു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞെ​ങ്കി​ലും കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ സി​ബി​ഐ താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഉ​ന്ന​ത​ത​ല ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മ​നു​ഷ്യ​ക്ക​ട​ത്തു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യാ​ന്ത​ര -സം​സ്ഥാ​നാ​ന്ത​ര മാ​ഫി​യാ​സം​ഘ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​തി​നു പി​ന്നി​ലു​ണ്ടോ​യെ​ന്ന സം​ശ​യ​വും കേ​സ് പ​രി​ഗ​ണി​ക്ക​വേ കോ​ട​തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.
 

No comments

Powered by Blogger.