സാ​ഹ​സി​ക​ത​യൊ​രു​ക്കി ധ​ർ​മ​ട​ത്ത് ക​യാ​ക്കിം​ഗ്

ത​ല​ശേ​രി: ജ​ല കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലും സാ​ഹ​സി​ക കാ​യി​ക രം​ഗ​ത്തും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ന്ന് ധ​ർ​മ​ടം ബീ​ച്ചി​ൽ ക​യാ​ക്കിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ധ​ർ​മ​ടം ബീ​ച്ചി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ആ​രം​ഭി​ച്ച ക​യാ​ക്കിം​ഗ് ക്യാ​മ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ർ​മ​ടം ബീ​ച്ചി​ലെ ടൂ​റി​സ്റ്റ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് പി​ണ​റാ​യി പാ​ർ​ക്ക് വ​രെ നാ​ല് കി​ലോ​മീ​റ്റ​റാ​ണ് ക​യാ​ക്കിം​ഗ് ന​ട​ത്തു​ന്ന​ത്.
ത​ല​ശേ​രി​യും പ​രി​സ​ര​ത്തു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളും ന​ല്ല ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ധ​ർ​മ​ടം ബീ​ച്ചി​ൽ ഇ​പ്പോ​ൾ ആ​രം​ഭി​ക്കു​ന്ന ക​യാ​ക്കിം​ഗ് ഒ​ക്ടോ​ബ​ർ മു​ത​ൽ സ്ഥി​ര​മാ​യി എ​ല്ലാ ദി​വ​സ​വും ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് കേ​ന്ദ്രീ​ക​രി​ച്ചും വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​തെ​ല്ലാം ഒ​ത്തു​വ​രു​മ്പോ​ൾ ഈ ​മേ​ഖ​ല ന​ല്ല ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. രാ​ഗേ​ഷ് എം.​പി, എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വി. സു​മേ​ഷ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ വി​ക്രം, ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജീ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​വി​നീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​ർ മീ​ർ മു​ഹ​മ്മ​ദ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​റു​പു​ഴ എ​ക്സ്ട്രീം അ​ഡ്വ​ഞ്ചേ​ഴ്സു​മാ​യി ചേ​ർ​ന്നാ​ണ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ക​യാ​ക്കിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന എ​ട്ട് ക​യാ​ക്കു​ക​ളി​ലും ര​ണ്ടാ​ൾ​ക്ക് പോ​കാ​വു​ന്ന ആ​റ് ടാ​ൻ​ഡെം ക​യാ​ക്കു​ക​ളി​ലു​മാ​യി 20 പേ​ർ​ക്ക് ഒ​രു ബാ​ച്ചി​ൽ യാ​ത്ര ചെ​യ്യാം.
 

No comments

Powered by Blogger.