ഓ​ണ​സ​മ്മാ​ന​മാ​യി വി​മാ​ന​ത്താ​വ​ള​മി​ല്ല; ഉ​ദ്ഘാ​ട​നം അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ മാ​ത്രം

മ​ട്ട​ന്നൂ​ർ: ഉ​ത്ത​ര മ​ല​ബാ​റി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ മ​ട്ട​ന്നൂ​ർ മൂ​ർ​ഖ​ൻ​പ​റ​ന്പി​ലെ ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​വ​ർ​ഷം ന​ട​ക്കി​ല്ലെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി. ഓ​ണ​സ​മ്മാ​ന​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ടു​ത്ത​വ​ർ​ഷം പ​കു​തി​യോ​ടെ മാ​ത്ര​മേ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. നി​ർ​മാ​ണ പ്ര​വൃ​ത്തി 90 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് വി​മാ​ന​ത്താ​വ​ള ക​ന്പ​നി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. വി​മാ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടു​വാ​നു​ള്ള 827 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള ഏ​പ്ര​ണ്‍, 3050 മീ​റ്റ​ര്‍ നീ​ള​മു​ള്ള റ​ണ്‍​വേ, എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍, ഫ്ലൈ‌​ഓ​വ​ര്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​ന്ധ​ന​പ്പാ​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ടെ​ർ​മി​ന​ൽ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​നു​ള്ളി​ലെ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഡി​വി​ഒ​ആ​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. എ​യ​ര്‍ കാ​ര്‍​ഗോ കോം​പ്ല​ക്സ്, സു​ര​ക്ഷാ​വി​ഭാ​ഗ​മാ​യ സി​ഐ​എ​സ്എ​ഫി​നു​ള്ള കെ​ട്ടി​ട​സ​മു​ച്ച​യം, വി​മാ​ന​ത്താ​വ​ള ക​ന്പ​നി​യാ​യ കി​യാ​ലി​ന്‍റെ ഓ​ഫീ​സ് കോം​പ്ല​ക്സ്, ചു​റ്റു​മ​തി​ല്‍ റോ​ഡ് നി​ര്‍​മാ​ണം, അ​നു​ബ​ന്ധ ലൈ​റ്റിം​ഗ് സം​വി​ധാ​നം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക്കു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള കാ​ര്‍ പാ​ര്‍​ക്കിം​ഗ്, മ​ള്‍​ട്ടി​പ്ലെ​ക്സ്, ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പു​ക​ള്‍, വൈ-​ഫൈ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​യു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റ​ൺ​വേ​യു​ടെ നീ​ളം 4000 മീ​റ്റ​റാ​ക്കാ​നു​ള്ള സ്ഥ​ല​മെ​ടു​പ്പി​നു​ള്ള പ്ര​വ​ർ​ത്ത​ന​വും കി​യാ​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കി​യാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​വ​ത്ക​ര​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലും കീ​ഴ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​രി​ധി​യി​ല്‍ 3.48 ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ള്‍ ഇ​തു​വ​രെ ന​ട്ടു​ക​ഴി​ഞ്ഞ​താ​യും പ​റ​യു​ന്നു.മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ കെ​ട്ടി​ട​ത്തി​നു​പു​റ​ത്തു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും വേ​ഗ​ത്തി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നി​ർ​മാ​ണ ക​മ്പ​നി​യാ​യ എ​ൽ​ആ​ൻ​ഡ് ടി​യു​ടെ ശ്ര​മം. നി​ർ​മാ​ണ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യാ​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും വി​വി​ധ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ​യും അ​നു​മ​തി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു​ശേ​ഷ​മേ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

No comments

Powered by Blogger.