മുണ്ടയാട് സ്റ്റേഡിയത്തിൽ 27ന് കളരിപ്പയറ്റ്; 1400 പേർ പങ്കെടുക്കും

കണ്ണൂർ: ഇന്ത്യൻ മാർഷൽ ആർട്സ് അക്കാദമി ആൻഡ് യോഗാ സ്റ്റഡി സെന്റർ 1400 പേരെ പങ്കെടുപ്പിച്ചു നടത്തുന്ന കളരിപ്പയറ്റ് 27നു വൈകിട്ട് മൂന്നിനു മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഒരു മണിക്കൂറുള്ള മെയ്യാഭ്യാസത്തിനുശേഷം ആയുധ അഭ്യാസവുമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പഴയകാല ഗുരുക്കൻമാരായ 17 പേരെ ആദരിക്കും.


ഏകീകൃത സിലബസിനെ അടിസ്ഥാനമാക്കി 23 ഗുരുക്കൻമാരുടെ കീഴിൽ 30 കളരികളിൽ നിന്നും പഠിച്ചവരാണ് കളരിപ്പയറ്റിൽ അണിനിരക്കുന്നതെന്നു സംഘാടക സമിതി ചെയർമാൻ എൻ.ചന്ദ്രൻ, ഗോവിന്ദൻ ഗുരുക്കൾ, വൽസൻ ഗുരുക്കൾ, കെ.രാജീവൻ എന്നിവർ അറിയിച്ചു. പ്രദർശനത്തിനു മുന്നോടിയായി 26നു വൈകിട്ട് നാലിനു കതിരൂരിൽനിന്നു ജ്യോതി പ്രയാണം നടക്കും. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

No comments

Powered by Blogger.