ആ​ഘോ​ഷ ദിനങ്ങളെത്തി, ഗ​താ​ഗ​തക്ക​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ന​ഗ​രം

ക​ണ്ണൂ​ർ: തി​രു​വോ​ണം- ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ൾ പ​ടി​വാ​തു​ക്ക​ൽ എ​ത്തി നി​ൽ​ക്കെ ന​ഗ​ര​ത്തി​ൽ ജ​ന​ങ്ങൾക്കും ​വാ​ഹ​ന​ങ്ങ​ൾക്കും നി​ന്നു തി​രി​യാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​കുന്നു. ഉ​ത്സ​വാ​ഘോ​ഷത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഉ​ദ്ഘാ​ട​ന​ങ്ങ​ളും വി​ഐ​പി​ക​ളു​ടെ സാ​ന്നി​ധ്യ​വും കൂ​ടി ആ​യ​തോ​ടെ ന​ഗ​രം ജ​ന​ത്തി​ര​ക്കി​ൽ വീ​ർ​പ്പ് മു​ട്ടു​ക​യാ​ണ്.
ഇ​ന്ന​ലെ വി​ഘ്നേ​ശ്വ​ര നി​മ​ജ്ജ​നം കൂ​ടി ആ​യ​തോ​ടെ ന​ഗ​ര​ത്തി​ൽ എ​ത്തി​പ്പെ​ട്ട​വ​ർ മ​ണി​ക്കൂ​റോ​ളം വാ​ഹ​ന​ങ്ങ​ളി​ലും വാ​ഹ​നം കി​ട്ടാ​തേ​യും കു​ഴ​ങ്ങി. 31 ന് സ്കൂളുകളും അവധിയിലേക്ക് പ്രവേശിക്കുന്നതോടെ നഗരത്തിലെ തിരക്ക് ഇരട്ടിയാകും. 


കളക്ടറേറ്റ് മൈ​താ​നി​യി​ൽ 

കാ​ർ​ഷി​ക ഉ​ത്പ​ന്ന  പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും

ഓ​ണ​സ​ദ്യ​യു​ടെ വി​ഭ​വ​ങ്ങ​ളും നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും കാ​ർ​ഷി​ക പ​ര​ന്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യുമാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ യു​ണി​റ്റു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ, വ​നി​താ ചെ​റു​കി​ട സം​ഘ​ങ്ങ​ൾ ത​യാ​റാ​ക്കി​യ വി​വി​ധ​ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ ഉ​ണ്ട്. 
കു​ടാ​തെ വി​വി​ധ ഇ​നം കാ​ർ​ഷി​ക വി​ള​ക​ൾ, പ​ര​ന്പ​രാ​ഗ​ത മ​ൺ ച​ട്ടി​ക​ൾ, ക​ല​ങ്ങ​ൾ, ഇ​രു​ന്പ് പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യും വി​ല്പ​ന​യ്ക്കൊ​രു​ക്കി​യി​ട്ടു​ണ്ട്. കു​ടും​ബശ്രീ​യു​ടെ പാ​യ​സ​വും അ​ച്ചാ​റും ബേ​യ്ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ൽ സ​ജീ​വ​മാ​ണ്.

ടൗ​ൺ സ്ക്വ​യ​റി​ൽ 
കൈ​ത്ത​റി​യും ക​ര​കൗ​ശ​ല​വും

ഓ​ണ​ക്കോ​ടി​യ്ക്കാ​യി കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വു​മാ​യി ജി​ല്ല​യി​ലെ 20 കൈ​ത്ത​റി സൊ​സൈ​റ്റി​ക​ളു​ടെ വി​ല്പ​ന ഷാ​ളു​ക​ൾ ടൗ​ൺ സ്ക്വ​യ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഷ​ർ​ട്ടു​ക​ൾ, സാ​രി, ലു​ങ്കി, മു​ണ്ടു​ക​ൾ, ബെ​ഡ്ഷീ​റ്റു​ക​ൾ തു​ട​ങ്ങി വി​വി​ധ​ത​രം കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ 20 ‍ശ​ത​മാ​നം കി​ഴി​വോ​ടെ ല​ഭി​ക്കും.
കേ​ര​ളാ ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​നും കൈ​ര​ളി​യും സം​യു​ക്ത​മാ​യി സം​ഘ​ടിപ്പി​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ ക​ര​കൗ​ശ​ല മേ​ള​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ വീ​ട്ടി​യി​ലും തേ​ക്കി​ലും തീ​ർ​ത്ത ശി​ല്പ​ങ്ങ​ൾ, ആ​റ​ന്മു​ള്ള ക​ണ്ണാ​ടി എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

ജൂ​ബി​ലി ഹാ​ൾ 
സ​പ്ലെ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ന്യാ​യ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സ​പ്ലെ​കോ ജി​ല്ലാ​ത​ല ഓ​ണം-ബ​ക്രീ​ദ് മേ​ള ആ​രം​ഭി​ച്ച​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ നീ​ണ്ട നി​ര രാ​വി​ലെ മു​ത​ൽ ത​ന്നെ ജൂ​ബി​ലി ഹാ​ളി​ൽ ദൃ​ശ്യ​മാ​ണ്. സ​ർ​ക്കാ​ർ സ​ബ്സി​ഡി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ന്യാ​യ വി​ല​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും റേ​ഷ​ൻ കാ​ർ​ഡി​ന് ഒ​രു​കി​ലോ മാ​ത്ര​മാ​ണ് സ​ബ്സി​ഡി ഇ​ന​ത്തി​ൽ ല​ഭി​ക്കു​ക. കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് സ​ബ്സി​ഡി ഇ​ല്ലാ​തെ​യും സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കും.


വ​ഴി നീ​ളെ വ​ഴി​യോ​ര വാ​ണി​ഭം

ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ അ​ര​ങ്ങു വാ​ഴു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. റെ​ഡി​മെയി​ഡ് വ​സ്ത്ര​ങ്ങ​ൾ, പൂ​ക്ക​ച്ച​വ​ടം, സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, മ​ൺ പാ​ത്ര​ങ്ങ​ൾ, ഭ​ര​ണി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ബാ​ഗു​ക​ൾ, ക​മ്മ​ലു​ക​ൾ, മാ​ല​ക​ൾ തു​ട​ങ്ങി മ​ല​യാ​ളി എ​ന്ത് ധ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന വി​പ​ണ​ന ത​ന്ത്ര​വുമാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ഇ​വി​ടെ മ​ത്സ​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് കൂ​ട്ടാ​യി ത​ദ്ദേ​ശി​യ​രാ​യ​വ​രും വാ​ക്ക് ചാ​തു​രി​യി​ൽ ജ​ന​ങ്ങ​ളെ കൈ​യി​ലെ​ടു​ത്ത് ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ട​യ്ക്ക് പെ​യ്യു​ന്ന മഴ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​ണ്.


ഗ​താ​ഗ​തക്ക​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ന​ഗ​രം

ഒാ​ണം-ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ൾ പ​ടി​വാ​തു​ക്ക​ൽ എ​ത്തി​നി​ൽ​ക്കെ ന​ഗ​രം നി​റ​ഞ്ഞു.​ ക​ണ്ണൂ​ർ ടൗ​ൺ മു​ത​ൽ പ​ള്ളി​ക്കു​ന്നുവ​രേ​യും താ​ഴെ​ചൊ​വ്വവ​രേ​യും വ​ൻ ഗ​താ​ഗ​തക്ക​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടുന്ന​ത്. ഇ​തു​കാ​ര​ണം ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന മി​ക്ക ബ​സു​ക​ൾ​ക്കും സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​ത് മ​ത്സ​ര​യോ​ട്ട​ത്തി​നും സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. കാ​ൽ​ടെ​ക്സ് ജം​ഗ്ഷ ൻ ​പി​ന്നി​ടാ​ൻ പ​ല​പ്പോ​ഴും അ​ര​മ​ണി​ക്കൂ​റി​ല​ധി​കം എ​ടു​ക്കു​ന്ന​താ​യി ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഓ​ട്ടോ - ടാ​ക്സി ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ഥ​മ​ല്ല.
 

No comments

Powered by Blogger.