കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​ നാ​ശം

ഇ​രി​ട്ടി: ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും മാ​ക്കു​ട്ടം ചു​ര​ത്തി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണ് ഇ​രി​ട്ടി-​വീ​രാ​ജ്പേ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ മൂ​ന്നു മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മാ​ക്കൂ​ട്ട​ത്ത് റോ​ഡി​ലേ​ക്ക് വ​ലി​യ തേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ​തി​നാ​ല്‍ വൈ​ദ്യു​ത തൂ​ണു​ക​ള്‍ ഉ​ൾ​പ്പെ​ടെ ത​ക​ര്‍​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രി​ട്ടി​യി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളും ച​ര​ക്ക് ലോ​റി​ക​ളും ചു​രം പാ​ത​യി​ല്‍ മൂ​ന്നു മ​ണി​ക്കൂ​ര്‍ കു​ടു​ങ്ങി​യി​രു​ന്നു. രാ​ത്രി മു​ത​ല്‍ ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ​യാ​ണ്. മേ​ഖ​ല​യി​ലെ പു​ഴ​ക​ളെ​ല്ലാം നി​റ​ഞ്ഞ് ക​വി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴും മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഉ​രു​ള്‍​പൊട്ട​ല്‍ ഭീ​തി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

മ​ട്ട​ന്നൂ​ർ: കാ​ര​യി​ൽ പ​ഴ​ശി പ​ദ്ധ​തി​യു​ടെ ക​നാ​ൽ പാ​ലം ത​ക​ർ​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു മീ​റ്റ​ർ വീ​തി​യി​ലും 20 മീ​റ്റ​ർ നീ​ള​ത്തി​ലു​മു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ല​മാ​ണ് പൂ​ർ​ണ​മാ​യും ക​നാ​ലി​ലേ​ക്ക് പ​തി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ കാ​ര പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ക​നാ​ലി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ക​ട​ക്കു​ന്ന​തി​നാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന പാ​ലം ത​ക​ർ​ന്ന​തോ​ടെ ഇ​രു പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. പാ​ലം ത​ക​ർ​ന്ന​തോ​ടെ വ​ള​രെ​ദൂ​രം സ​ഞ്ച​രി​ച്ചാ​ണ് നാ​ട്ടു​കാ​ർ ക​നാ​ൽ​ക​ട​ക്കു​ന്ന​ത്. പു​തി​യ​പാ​ലം നി​ർ​മി​ച്ച് ഉ​ട​ന​ടി യാ​ത്രാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ ജ​ല​സേ​ച​ന വ​കു​പ്പി​നു നി​വേ​ദ​ന​വും ന​ൽ​കി.വേ​ശാ​ല, കൊ​ളോ​ളം, കോ​രാ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശം. വീ​ടു ത​ക​രു​ക​യും വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യു​ണ്ടാ​യ കാ​റ്റി​ലാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. വേ​ശാ​ല​യി​ലെ സി.​പി. ക​രു​ണ​ന്‍റെ വീ​ടും വേ​ശാ​ല ഈ​സ്റ്റ് എ​ൽ​പി സ്കൂ​ളി​ലെ ശു​ചി​മു​റി മ​രം വീ​ണു ത​ക​ർ​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​ത ലൈ​നി​ൽ മ​രം പൊ​ട്ടി വീ​ണ​തി​നാ​ൽ അ​ഞ്ച് വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്നു. കൊ​ളോ​ളം - മ​യ്യി​ൽ റൂ​ട്ടി​ൽ കോ​രാ​റ​മ്പ് പോ​ക്ക​ർ ക​ണ്ടി സ്റ്റോ​പ്പി​ൽ മ​രം ക​ട​പു​ഴ​കി റോ​ഡി​നു കു​റു​കെ വീ​ണ​തി​നാ​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​നൗ​ഫ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ടു​കാ​രും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി​യ​ത്‌.
 
ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം. വ​യ​ക്ക​ര കു​ട്ട്യാ​ർ​മൂ​ല​യി​ലെ കെ.​പി. ജ​നാ​ർ​ദ​ന​ന്‍റെ വീ​ട് മ​രം വീ​ണു ത​ക​ർ​ന്നു. കു​ഞ്ഞി​പ്പു​ര​യി​ൽ ഓ​മ​ന​യു​ടെ വീ​ടി​ന്‍റെ ഓ​ടു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു​പോ​യി. കു​റ്റ്യാ​ട​ൻ മു​കു​ന്ദ​ന്‍റെ മു​പ്പ​തോ​ളം റ​ബ​ർ മ​ര​ങ്ങ​ൾ കാ​റ്റി​ൽ പൊ​ട്ടി​വീ​ണു. ക​ണി​യാ​ർ​വ​യ​ലി​ലെ കെ.​പി. ഹം​സ​ഹാ​ജി​യു​ടെ 75 സെ​ന്‍റ് സ്ഥ​ല​ത്തെ 150 ഓ​ളം വാ​ഴ​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു. 10 ക​മു​ക്, മാ​വ്, പ്ലാ​വ് ഉ​ൾ​പ്പെ​ടെ പൊ​ട്ടി​വീ​ണു. കെ. ​മ​ണി​യു​ടെ തെ​ങ്ങു​ക​ളും പ്ലാ​വു​ക​ളും ക​ട​പു​ഴ​കി വീ​ണു. ത​വ​റൂ​ലി​ലെ കെ. ​നാ​രാ​യ​ണ​ന്‍റെ വീ​ട് മ​രം വീ​ണ് ത​ക​ർ​ന്നു.
കൊ​ള​ന്ത​ക്ക​ട​വ് പു​തി​യ ഭ​ഗ​വ​തി​ക്കാ​വി​ലെ ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ൽ മ​രം വീ​ണ് മേ​ൽ​ക്കൂ​ര​യ്ക്ക് കേ​ടു​പാ​ട് പ​റ്റി. ഭോ​ജ​ന​ശാ​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നി​ര​വ​ധി പേ​രു​ടെ കാ​ർ​ഷി​ക​വി​ള​ക​ളും ന​ശി​ച്ചു. വൈ​ദ്യു​ത തൂ​ണു​ക​ളും ലൈ​നു​ക​ളും പൊ​ട്ടി​വീ​ണു വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
 

No comments

Powered by Blogger.