സാ​ർ​വ​ജ​നി​ക ഗ​ണേശോത്സവ​ത്തി​ന് പ​രി​സ​മാ​പ്തി

ക​ണ്ണൂ​ർ: ഗ​ണേ​ശ സേ​വാ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യോ​ടെ മൂ​ന്നു​ദി​വ​സം നീ​ണ്ട ഗ​ണേശോത്സവ​ത്തി​ന് സ​മാ​പ​ന​മാ​യി. 50 ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ഗ​ണേ​ശ​വി​ഗ്ര​ഹ ര​ഥ​യാ​ത്ര​ക​ൾ താ​ളി​ക്കാ​വ് മൈ​താ​ന​ത്ത് സം​ഗ​മി​ച്ചു. അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ സ്വാ​മി അ​മൃ​ത കൃ​പാ​ന​ന്ദ​പു​രി ര​ഥ​ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് വാ​ദ്യ​മേ​ള അ​ക​ന്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര ന​ഗ​ര​പ്ര​ദ​ക്ഷി​ണം ചെ​യ്തു. നൂ​റു​ക​ണ​ക്കി​നു യു​വാ​ക്ക​ൾ ആ​ടി​യും പാ​ടി​യും ഘോ​ഷ​യാ​ത്ര​യ്ക്ക് മാ​റ്റ് കൂ​ട്ടി. മു​നീ​ശ്വ​ര​ൻ​കോ​വി​ൽ, മു​ത്തു​മാ​രി​യ​മ്മ​ൻ കോ​വി​ൽ, ശ്രീ​കൃ​ഷ്ണ​ൻ കോ​വി​ൽ, കാ​മാ​ക്ഷി​യ​മ്മ​ൻ​കോ​വി​ൽ, പി​ള്ള​യാ​ർ കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം പ​യ്യാ​ന്പ​ല​ത്ത് ഗ​ണ​പ​തി പൂ​ജ​യ്ക്കും ആ​ര​തി​ക്കും ശേ​ഷം ഗ​ണേ​ശ​വി​ഗ്ര​ഹ​ങ്ങ​ൾ നി​മ​ഞ്ജനം ചെ​യ്തു.
വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഘോ​ഷ​യാ​ത്ര ന​ട​ന്ന​ത്. എം.​വി. അ​ജി​ത്ത്, കെ.​വി. സ​ജീ​വ​ൻ, എം.​കെ. വി​നോ​ദ്, ജി. ​ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
 

No comments

Powered by Blogger.