ക​ല്യാ​ശേ​രിയില്‍ അ​ശ​ര​ണ​ർ​ക്കു കു​ട്ടി​ക​ളു​ടെ വ​ക ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം

ക​ല്യാ​ശേ​രി: ക​ല്യാ​ശേ​രി കെ​പി​ആ​ർ ഗോ​പാ​ല​ൻ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ പ​രി​പാ​ടി പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 'പാ​ഥേ​യം' എ​ന്ന പേ​രി​ലാ​ണു പ​രി​പാ​ടി. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് ന​ഗ​ര​ത്തി​ലെ അ​ശ​ര​ണാ​യ​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം. പ്രി​ൻ​സി​പ്പ​ൽ കെ.​എം. ജോ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ മാ​ത്യു ജോ​സ​ഫ്, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ ഹ​ർ​ഷ്, കെ.​വി. ആ​ര്യ​ശ്രീ, എം. ​ആ​ദ​ർ​ശ്, മേ​ഘ്ന മ​നോ​ഹ​ര​ൻ എ​ന്നി​വ​രാ​ണു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 

No comments

Powered by Blogger.