ആ​റ​ളത്ത് ആനക്കലി ഒ​റ്റ രാ​ത്രി ന​ശി​പ്പി​ച്ച​ത് അ​ൻ​പ​തോ​ളം തെ​ങ്ങു​ക​ൾ

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. ഒ​റ്റ രാ​ത്രി​കൊ​ണ്ട്50 ഓ​ളം കൂ​റ്റ​ന്‍ തെ​ങ്ങു​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം കു​ത്തി വീ​ഴ്ത്തി​യ​ത്.

ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ന​ട​ത്തു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ താ​ണ്ഡ​വം. കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫാം ​എം​ഡി ഡി​എ​ഫ്ഒ​യ്ക്കും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ക​ത്തു ന​ല്‍​കി. മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ല്‍ കാ​ട്ടാ​ന 300 ഓ​ളം തെ​ങ്ങു​ക​ള്‍ കു​ത്തി വീ​ഴ്ത്തി ന​ശി​പ്പി​ച്ച​താ​യി ക​ത്തി​ല്‍ പ​റ​യു​ന്നു. ആ​ന​യെ പേ​ടി​ച്ച് ആ​ദി​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഫാം ​ഒ​ന്നാം ബ്ലോ​ക്കി​ല്‍ ഫാ​മി​ന്‍റെ ഗോ​ഡൗ​ണി​നോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ത്തെ നി​റ​യെ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ളാ​ണ് ന​ശി​പ്പി​ച്ച​വ​യി​ല്‍ എ​ല്ലാം.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഇ​തേ സ്ഥ​ല​ത്തു​ള്ള 27 ഓ​ളം തെ​ങ്ങു​ക​ളും ആ​ന​ക്കൂ​ട്ടം കു​ത്തി​വീ​ഴ്ത്തി​യി​രു​ന്നു.​ഓ​രാ​ഴ്ച​യ്ക്കി​ടെ ഫാ​മി​ന്‍റെ ഒ​ന്ന്, ര​ണ്ട് ബ്ലോ​ക്കു​ക​ളി​ല്‍ നി​ന്നാ​യി 140-ഓ​ളം തെ​ങ്ങു​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യും ക​ട​ന്നാ​ണ് ആ​ന​ക്കൂ​ട്ടം ഫാ​മി​ന്‍റെ അ​ധീ​ന​ത​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. 3500 ഓ​ളം ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഫാ​മി​ന്‍റെ പാ​ല​പ്പു​ഴ ഭാ​ഗ​ത്തോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ഒ​ന്നും ര​ണ്ടും ബ്ലോ​ക്ക്.

ര​ണ്ട് കൂ​ട്ട​ങ്ങ​ളാ​യാ​ണ് ആ​ന​ക്കൂ​ട്ടം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​യ കൊ​മ്പ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ആ​ന​ക​ളു​ടെ ഒ​രു​കൂ​ട്ട​വും ആ​റ് ആ​ന​ക​ളു​ടെ മ​റ്റൊ​രു​കൂ​ട്ട​വു​മാ​ണ് ഫാ​മി​ലൂ​ടെ ക​റ​ങ്ങി ന​ട​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. കു​ര​ങ്ങി​ന്‍റെ​യും കാ​ട്ടാ​ന​യു​ടെ​യും ശ​ല്യം കാ​ര​ണം തെ​ങ്ങി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. കു​ര​ങ്ങു​ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഫാ​മി​ലെ ഒ​ന്ന് , ര​ണ്ട് ബ്ലോ​ക്കു​ക​ളി​ലെ തെ​ങ്ങു​ക​ള്‍ അ​ടു​ത്തി​ടെ​യാ​ണ് ലേ​ല​ത്തി​ന് ന​ല്‍​കി​യ​ത്. ലേ​ലം ന​ല്‍​കി​യ ഭാ​ഗ​ത്തെ തെ​ങ്ങു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

അ​ക്ര​മ​കാ​രി​യാ​യ ചു​ള്ളി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ച്ച ശേ​ഷം ഫാ​മി​നു​ള്ളി​ലു​ള്ള ആ​ന​യെ തു​ര​ത്താ​ന്‍ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.​ആ​റ​ളം വ​ന​ത്തി​ല്‍ നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഫാ​മി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മേ​ഖ​ല​യി​ലാ​ണ് ആ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്.

നേ​ര​ത്തെ രാ​ത്രി കാ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ന​യു​ടെ അ​ക്ര​മ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ വൈ​കുന്നേരം അ​ഞ്ചു​‌മു​ത​ല്‍ ത​ന്നെ ആ​ന​ക​ള്‍ കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. ഫാ​മി​നു​ള്ളി​ലേ​യും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​യും പൊ​ന്ത​ക്കാ​ടു​ക​ളി​ലാ​ണ് പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ആ​ന​ക്കൂ​ട്ടം ക​ഴി​യു​ന്ന​ത്. ഫാ​മി​ല്‍ നി​ന്നും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യും ക​ട​ന്നു​വേ​ണം ആ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലു​ള്ളി​ലേ​ക്കു തു​ര​ത്താ​ന്‍. അ​തു​കൊ​ണ്ടു​ത​ന്നെ ഫാ​മി​ല്‍ നി​ന്നും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ആ​ന​ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യി​ലാ​ണ് വ​നം വ​കു​പ്പ്.
 

No comments

Powered by Blogger.