കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കു മുന്നേറ്റം

കണ്ണൂർ∙ ജില്ലയിലെ കോളജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കു മുൻതൂക്കം. തിരഞ്ഞെടുപ്പ് നടന്ന 22 കോളജുകളിൽ 14 കോളജുകളിൽ എസ്എഫ്ഐ യൂണിയൻ സ്വന്തമാക്കി. കെഎസ്‌യുവും കെഎസ്‌യു–എംഎസ്എഫ് സംഖ്യവും ചേർന്ന് എട്ടു കോളജുകൾ സ്വന്തമാക്കി. എസ്എഫ്ഐ ഭരിച്ചിരുന്ന മൂന്നു കോളജുകൾ കെഎസ്‌യു സംഖ്യവും കെഎസ്‌യു ഭരിച്ചിരുന്ന മൂന്നു കോളജുകൾ എസ്എഫ്ഐയും പിടിച്ചെടുത്തു. പയ്യന്നൂർ കോളജിൽ വിദ്യാർഥികൾ ബാലറ്റ് പേപ്പർ നശിപ്പിച്ചതിനെത്തുടർന്നു വോട്ടെണ്ണൽ റദ്ദാക്കി. 22 കോളജുകളിൽ എസ്എഫ്ഐ സ്ഥാനാർഥികളും നാലു കോളജുകളിൽ കെഎസ്‌യു സ്ഥാനാർഥികളും മൂന്നു കോളജുകളിൽ എംഎസ്എഫ് സ്ഥാനാർഥികളും തിരഞ്ഞെടുപ്പിനു മുൻപേ എതിരില്ലാതെ വിജയിച്ചിരുന്നു. എസ്‌യു ഭരിച്ചിരുന്ന കൂത്തുപറമ്പ് നിർമലഗിരി, പൈസക്കരി ദേവമാത, വീർപ്പാട് എസ്എൻജി കോളജുകളാണ് എസ്എഫ്ഐ ഭരണം തിരിച്ചുപിടിച്ചത്. എസ്എഫ്ഐ ഭരിച്ചിരുന്ന ഇരിട്ടി എംജി, ഇരിക്കൂർ സിഗ്ബ കോളജുകൾ കെഎസ്‌യു–എംഎസ്എഫ് സംഖ്യവും മാടായി കോളജ് കെഎസ്‌യുവും തിരിച്ചുപിടിച്ചു.

No comments

Powered by Blogger.