നി​മ​ഞ്ജ​ന ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം


ക​ണ്ണൂ​ർ: ഗ​ണേ​ശ വി​ഗ്ര​ഹ നി​മ​ഞ്ജ​ന ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ക​ണ്ണൂ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ ​സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം. ക​ല്ലേ​റി​ലും കൈ​യേ​റ്റ​ത്തി​ലും ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ല​യി​ട​ങ്ങ​ളി​ലും ഘോ​ഷ​യാ​ത്ര​ക​ൾ ത​ട​ഞ്ഞു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്.

പ​ടു​വി​ലാ​യി​യി​ലും വാ​ളാ​ങ്കി​ച്ചാ​ലി​ലും ആ​ഢൂ​രി​ലും ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം​ചെ​യ്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്ന് പ​റ​യു​ന്നു. കാ​ടാ​ച്ചി​റ ആ​ഢൂ​ർ പാ​ല​ത്തി​ൽ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ലും ക​ല്ലേ​റി​ലും ക​ലാ​ശി​ച്ചു. ക​ല്ലേ​റി​ൽ മൂ​ന്നു​വീ​തം ബി​ജെ​പി-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റു. എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​ജീ​ഷി​നാ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത്. അ​ക്ര​മ​ത്തി​ൽ പ്ര​കോ​പി​ത​രാ​യ ഒ​രു സം​ഘം ചാ​ല​യി​ലെ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി. ഓ​ഫീ​സി​ലെ ടി​വി, ക​സേ​ര, മേ​ശ എ​ന്നി​വ ത​ക​ർ​ത്ത സം​ഘം ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം ബാ​ല​നെ മ​ർ​ദി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം ചാ​ല അ​ന്പ​ലം സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ ഒ​രു ഷെ​ഡും ഒ​രു സം​ഘം അ​ഗ്നി​ക്കി​ര​യാ​ക്കി. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് കാ​യ​ലോ​ട് സി​പി​എം ഓ​ഫീ​സി​നു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി. കാ​യ​ലോ​ട്ടെ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള രാ​ധാ​കൃ​ഷ്ണ​ൻ സ്മാ​ര​ക ലൈ​ബ്ര​റി​ക്കു​നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ല്ലേ​റി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ന്നു. ക​ല്ലാ​യി​യി​ൽ സി​പി​എം സ്ഥാ​പി​ച്ച കൊ​ടി​മ​ര​വും ത​ക​ർ​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. പ​ടു​വി​ലാ​യി സേ​വാ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഗ​ണേ​ശ വി​ഗ്ര​ഹ നി​മ​ഞ്ജ​ന ഘോ​ഷ​യാ​ത്ര​യ്ക്ക് 15 ദി​വ​സം മു​ന്പ് പോ​ലീ​സി​ൽ രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ൽ​കി നി​യ​മാ​നു​സ​ര​ണം അ​നു​വാ​ദംവാ​ങ്ങി​യെ​ങ്കി​ലും സി​പി​എം നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ത​ട​ഞ്ഞ​താ​യി ബി​ജെ​പി ആ​രോ​പി​ച്ചു.
 

No comments

Powered by Blogger.