കു​ട്ടി ഡോ​ക്ട​ർ പ​ദ്ധ​തി ക​ണ്ണൂ​ർ ജി​ല്ല​യി​ലും ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ

ക​ണ്ണൂ​ർ‌: കു​ട്ടി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കു​ട്ടി ഡോ​ക്ട​ർ പ​ദ്ധ​തി ക​ണ്ണൂ​ർ ജി​ല്ല​യി​ലും ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ-​സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ യൂ​ണി​റ്റ് ന​ട​പ്പാ​ക്കു​ന്ന ഔ​വ​ർ റ​സ്പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൻ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​രീ​ക്ഷ​ണാ​ർ​ത്ഥം വ​യ​നാ​ട്ടി​ലും തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡും ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന​ങ്ങ​ൾ ക​ണ്ണൂ​ർ ജി​ല്ല​യി​ലും താ​മ​സി​യാ​തെ തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ​നി​ന്നു ത​ന്നെ പ്ര​തി​നി​ധി​ക​ളെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ വ​ർ​ധി​ച്ചു​വ​രു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ണ് ഒ​ആ​ർ​സി പ​ദ്ധ​തി സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

ത​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​തെ ഉ​ള്ളി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ​പ​തി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. ലോ​ക​ത്തോ​ടു ത​ന്നെ വെ​റു​പ്പു​ള്ള​വ​രാ​യി​ട്ടാ​ണ് അ​വ​ർ വ​ള​ർ​ന്നു​വ​രി​ക. ഇ​തി​ന് ഒ​ആ​ർ​സി​യി​ലൂ​ടെ ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണാ​നാ​കും. ജി​ല്ല​യി​ലെ കൂ​ടു​ത​ൽ സ്കൂ​ളു​ക​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തു​റ​മു​ഖ-​പു​രാ​വ​സ്തു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്, ജി​ല്ലാ ക​ള​ക്ട​ർ മിർ മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ മാ​ത്യു, ജു​വ​നൈ​ൽ ജ​സ്റ്റീസ് ബോ​ർ​ഡ് മെം​ബ​ർ സി​സി​ലി ജോ​സ​ഫ്, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ.​പ്ര​ഭാ​ക​ര​ൻ, വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ യു .​ക​രു​ണാ​ക​ര​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജ​ണ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഗോ​കു​ൽ കൃ​ഷ്ണ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ജു, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എം.​എം.​മോ​ഹ​ൻ​ദാ​സ്, ശി​ശു സം​ര​ക്ഷ​ണ സ​മി​തി ഓ​ഫീ​സ​ർ അ​ഞ്ജു മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
 

No comments

Powered by Blogger.