ചെറുപുഴ പഞ്ചായത്ത് അവിശ്വാസ പ്രമേയം: വോട്ടെടുപ്പ് രണ്ടിന്
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ പ്രതിപക്ഷമായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് അടുത്ത മാസം രണ്ടിന് നടക്കും. കഴിഞ്ഞ 17ന് കേരള കോണ്‍ഗ്രസ്-എമ്മിലെ രണ്ടംഗങ്ങള്‍ യുഡിഎഫ് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11ന് പ്രസിഡന്റിനെതിരേയും ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റിനെതിരേയും വോട്ടെടുപ്പ് നടക്കും. പയ്യന്നൂര്‍ ബിഡിഒയുടെ സാന്നിധ്യത്തിലാണ് അവിശ്വാസ പ്രമേയത്തിന്മേല് വോട്ടെടുപ്പ് നടക്കുക. നിലവില്‍ കോണ്‍ഗ്രസിന് ഒന്‍പതും കേരള കോണ്‍ഗ്രസ്-എമ്മിന് രണ്ടും എല്‍ഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. കൂറുമാറ്റം നടന്നില്ലെങ്കില്‍ അവിശ്വാസം പാസാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കേരള കോണ്‍ഗ്രസിന് നല്കി പുറത്തു നിന്ന് പിന്തുണയ്ക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനമെന്നാണ് സൂചന.

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.