കണ്ണൂർ സെൻട്രൽ ജയിലിലെ 39 അന്തേവാസികൾ ഡ്രൈവർമാരായി
കണ്ണൂർ: മാനസാന്തരപ്പെടുന്ന അന്തേവാസികൾക്ക് ജീവിതമാർഗം പകർന്നു നല്കുന്ന പദ്ധതി വഴി കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ഡ്രൈവിംഗ് ലൈസൻസ്. ഇന്നലെ കണ്ണൂർ സെൻട്രൽ ജയിൽ കോന്പൗണ്ടിൽ കണ്ണൂർ ആർടി ഓഫീസിലെ എംവിഐയുടെ നേതൃത്വത്തിൽ നടത്തിയ ഡ്രൈവിംഗ് ടെസ്റ്റിൽ 39 പേർക്കാണ് ലൈസൻസ് അനുവദിച്ചത്. ഇന്നലെ രാവിലെ 6.30 മുതൽ 10.30 വരെ നടന്ന ടെസ്റ്റിൽ 40 പേരാണ് പങ്കെടുത്തത്. ഇതിൽ മൂന്നു പേർ അടുത്ത നാളിൽ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയവരാണ്.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ജയിലുകളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ നടപ്പാക്കിയത്. ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങുന്നവർ വീണ്ടും തെറ്റായ മാർഗത്തിലേക്കു പോകുന്നതു തടഞ്ഞ് അവർക്കൊരു ജീവിത മാർഗം തുറന്നു കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കംപ്യൂട്ടർ ഓപ്പറേറ്റിംഗ്. ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ്, മോട്ടോർ മെക്കാനിക്ക്, ഡ്രൈവിംഗ്, ബ്യൂട്ടീഷ്യൻ, കുക്കിംഗ്, കൃഷി, തെങ്ങുകയറ്റം, ആഭരണ നിർമാണം തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം നല്‍കിവരുന്നത്.
തളിപ്പറന്പിലെ റൂഡ്സെറ്റിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിലെ പരിശീലനം. ജീവപര്യന്തമടക്കമുള്ള എല്ലാ തടവുകാർക്കും പരിശീലനം നല്കി വരുന്നു. ജയിൽവാസം കഴിഞ്ഞു സമൂഹത്തിലേക്കിറങ്ങുന്നവർക്ക് മാന്യമായി ജോലി ചെയ്ത് ജീവിക്കാനവസരം ഒരുക്കുകയായിരുന്നു ജയിൽ വകുപ്പിന്റെ ലക്ഷ്യം. തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്താൻ സംസ്ഥാനത്തെ പോളിടെക്നിക്കുകളുടെ സഹായവും തേടിയിരുന്നു.
കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലാണ് കോഴ്സുകൾ നടപ്പാക്കിയത്. ചില കോഴ്സുകൾ ജില്ലാ ജയിലുകളിലും ആരംഭിച്ചു. വനിതാ തടവുകാരെ ഉദ്ദേശിച്ചാണു പ്രധാനമായും ആഭരണ നിർമാണവും കുക്കിംഗും നടപ്പാക്കുന്നത്. അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളുമായി സഹകരിച്ചാണ് ആദ്യഘട്ടത്തിൽ മൂന്നു സെൻട്രൽ ജയിലുകളിലും രണ്ടു തുറന്ന ജയിലുകളിലും ഡ്രൈവിംഗ് കോഴ്സുകൾ നടത്തിയത്.
ഇതിനായി ജയിൽ പരിസരത്താണ് കോഴ്സുകൾക്കുള്ള സംവിധാനം ഒരുക്കിയിരുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റും ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലൈസൻസും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ ടെസ്റ്റ് നടത്തിയത്.
ഫർണിച്ചർ നിർമാണം, കൈത്തറി യൂണിറ്റ്, ടൈലറിംഗ്, കോഴി വളർത്തൽ, ചപ്പാത്തി -ബിരിയാണി -ലഡു എന്നിവയുടെ നിർമാണമാണ് പ്രധാനമായും ജയിലുകളിൽ നടന്നുവന്നിരുന്നത്. ഇതുവഴി കോടി കണക്കിനു രൂപ സർക്കാർ ഖജനാവിലേക്ക് എത്തുന്നുമുണ്ട്. ഇത്തരം സംവിധാനങ്ങൾ ശിക്ഷ കഴിഞ്ഞിറങ്ങുന്നവരുടെ മനോനിലയിൽ വലിയ മാറ്റമോ ജീവിതത്തിനു ഗുണമോ ഉണ്ടാക്കുന്നില്ലെന്ന തിരിച്ചറിവാണ് പുതിയ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ചുവടുവയ്ക്കാൻ ജയിൽ അധികൃതരെ പ്രേരിപ്പിച്ചത്.

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.