ബ​ക്ക​ളം ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഒ​രാ​ഴ്ച​യാ​യി നി​ർ​ത്തി​യി​ട്ട മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​ൻ കാ​റി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ബ​ക്ക​ളം നെ​ല്ലി​യോ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എം​എ​ച്ച് 46 ബി 1015 ​ന​മ്പ​റി​ലു​ള്ള ക​റു​ത്ത കാ​ർ നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ ക​ണ്ട​ത്. ഡോ​റു​ക​ൾ തു​റ​ന്നി​ട്ട നി​ല​യി​ലാ​ണ്. ഹൈ​വേ പോ​ലീ​സ് വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മോ​ഷ്ടി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ന്ധ​നം തീ​ർ​ന്ന​തി​നാ​ൽ ഉ​പേ​ക്ഷി​ച്ച​താ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

No comments

Powered by Blogger.