പാ​നൂരി​ൽ വീ​ടി​നുനേ​രേ ബോം​ബേ​റും വെ​ടി​വ​യ്പും: വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്


പാ​നൂ​ർ: പൊ​യി​ലൂ​രി​ൽ വീ​ടി​ന് നേ​രേ ബോം​ബേ​റും. അ​യ​ൽ​വാ​സി​യു​ടെ നേ​ർ​ക്ക് വെ​ടി​വ​യ്പും. സെ​ന്‍റർ ​പൊ​യി​ലൂ​ർ ക​മ്പ​നി മു​ക്കി​ലെ വ​ട്ട പൊ​യി​ലി​ൽ പ​ടി​ഞ്ഞാ​റ​യി​ൽ ബാ​ല​ൻ ( 53) ആ​ണ് അ​യ​ൽ​വാ​സി കൂ​ട്ടാ​യി​ന്‍റ വി​ട പാ​റാ​യി ര​തീ​ശ​ന്‍റെ (25)വീ​ട്ടി​ലെ​ത്തി അ​ക്ര​മം ന​ട​ത്തി​യ​ത്. മൂ​ന്ന് റൗ​ണ്ട് വെ​ടി വ​ച്ചെ​ങ്കി​ലും ഉ​ന്നം പി​ഴ​ച്ച​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ബൈ​ക്കി​ലാ​ണ് ബാ​ല​ൻ ആ​ക്ര​മ​ണം ന​ട​ത്താ​നെ​ത്തി​യ​ത്. ഈ ​ബൈ​ക്ക് ഒ​രു സം​ഘം ത​ക​ർ​ത്ത​താ​യും പ​രാ​തി​യു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​രു​വ​രും ഒ​രേ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​രാ​ണെ​ന്നും വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മേ തോ​ക്ക് ലൈ​സ​ൻ​സു​ള്ളൂ. ബാ​ല​ന് തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

No comments

Powered by Blogger.