കണ്ണൂരില്‍ ഒമ്പത് ബിയര്‍ പാര്‍ലറുകള്‍ വീണ്ടും തുറന്നു


കണ്ണൂര്‍: നഗര പരിധിക്കുള്ളില്‍ പാതകളുടെ പദവി മാറ്റാതെ തന്നെ മദ്യശാലകള്‍ പ്രവര്‍ത്തിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഒമ്പത് ബീയര്‍ ആന്റ് വൈന്‍ ഷോപ്പുകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കി. ലൈസന്‍സ് ലഭിച്ചതോടെ പല മദ്യശാലകളും തുറന്നു. ഇവയ്ക്ക് പുറമെ 13 കള്ള് ഷാപ്പുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഉടന്‍ രണ്ടോ മൂന്നോ ബാറുകളും തുറന്നേക്കുമെന്ന സൂചനയുമുണ്ട്. ഇതിനുള്ള അപേക്ഷ കിട്ടാത്തതിനാലാണത്രെ ബാര്‍ തുറക്കാന്‍ വകുപ്പ് അധികൃതര്‍ അനുമതി നല്‍കാതിരുന്നത്.
കണ്ണൂരില്‍ സന്നിധാന്‍, ചൊവ്വയിലെ സ്‌കൈ പേള്‍, തലശ്ശേരിയിലെ പേള്‍വ്യൂ, വിക്‌ടോറിയ തുടങ്ങിയ ഒമ്പത് ബീയര്‍ പാര്‍ലറുകള്‍ തുറക്കാനാണ് അനുമതിയായിട്ടുള്ളത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലും ബാറുകള്‍ തുറന്നു. കൂടുതല്‍ ബാറുകള്‍ക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കിയേക്കും.

No comments

Powered by Blogger.