മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ഫെ​സ്റ്റ് നാളെ മു​ത​ൽ


തലശ്ശേരി: ജെ​സി​ഐ ടെ​ലി​ച്ച​റി ഗോ​ള്‍​ഡ​ന്‍ ഡ്രീം​സ് സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ഫെ​സ്റ്റ് നാളെ ​ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ.​എ​ന്‍ ഷം​സീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ​ക​ള​ക്ട​ര്‍ മിര്‍ മു​ഹ​മ്മ​ദ​ലി, മു​ഴ​പ്പി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ഹാ​ബി​സ്, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അം​ഗം പ്ര​ദീ​പ് ചൊ​ക്ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്നു വി​ശാ​ഖ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, ജെ​സി​ഐ​യു​ടെ വി​വി​ധ സാ​മൂ​ഹ്യ​സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വി​വി​ധ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, വാ​ണി​ജ്യ സ്റ്റാ​ളു​ക​ള്‍, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക്, ഭ​ക്ഷ്യ​മേ​ള, വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു വൈ​കു​ന്നേ​രം ഏ​ഴി​നു സ​ലീം കോ​ട​ത്തൂ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, ര​ണ്ടി​നു 4.30 ന് ​പു​ഷ്പ​രാ​ജ-​റാ​ണി മ​ത്സ​രം, ഏ​ഴി​നു ഗാ​ന​മേ​ള​യും കോ​ല്‍​ക്ക​ളി​യും നാ​ലി​നു രാ​ത്രി ഏ​ഴി​നു തൃ​ശൂ​ര്‍ ഓ​ണ്‍ ദി ​സ്‌​പോ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നി​ശ, അ​ഞ്ചി​ന് ഐ​ഡി​യ സ്റ്റാ​ര്‍ സിം​ഗ​ര്‍ ഫെ​യിം ദീ​പ​ക് ന​യി​ക്കു​ന്ന ഗാ​ന​മേ​ള, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ കൊ​ച്ചി​ന്‍ കൈ​റ്റ് ലൈ​ഫ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ട്ടം പ​റ​ത്ത​ല്‍ മ​ഹോ​ത്സ​വം ന​ട​ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ പ​ട്ടം​പ​റ​ത്ത​ല്‍ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കും. പ​ട്ട​ങ്ങ​ളി​ലെ പ​ഴ​മ​യും ആ​ധു​നി​ക​ത​യും പ​രി​ച​യ​പ്പെ​ടു​ത്തും. അ​ഞ്ചി​നു കു​ട്ടി​ക​ള്‍​ക്കാ​യി പ​ട്ടം നി​ര്‍​മാ​ണ പ​രി​ശീ​ല​നം ന​ട​ക്കും. ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30ന് ​പു​ഞ്ചി​രി മ​ത്സ​രം ന​ട​ക്കും. എ​ട്ടി​ന് 3.30 ന് ​പാ​ച​ക​മ​ത്സ​രം, 4.30 ന് ​പ്ര​ച്ഛ​ന്ന വേഷ മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. തു​ട​ര്‍​ന്നു ഗാ​ന​മേ​ള, ഒ​മ്പ​തി​ന് 3.30ന് ​മൈ​ലാ​ഞ്ചി​യി​ട​ല്‍ മ​ത്സ​രം, 4.30ന് ​ഇ​ര​ട്ട​ക​ളു​ടെ സം​ഗ​മം, രാ​ത്രി ഏ​ഴി​ന് എ​ര​ഞ്ഞോ​ളി മൂ​സ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യു​മുണ്ടാ​കും. പ​ത്തി​നു ഫെ​സ്റ്റ് സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണു പ്ര​ദ​ര്‍​ശ​നം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ.​ഹ​രി​വി​ശ്വ​ജി​ത്ത്, ഡോ. ​ഹാ​നി​ഷ് ഹ​നീ​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

No comments

Powered by Blogger.