ബേ​ക്ക​റി​ക​ളു​ടെ പേ​രി​ലും വ്യാ​ജ​ന്മാ​ർ: കു​ടു​ങ്ങു​ന്ന​ത് ബ്രാ​ൻ​ഡഡ് സ്ഥാ​പ​ന​ങ്ങ​ൾ‌‌‌

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ചി​ല പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ​ന്മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ബേ​ക്ക​റി​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും പേ​രു​ക​ളി​ലാ​ണ് ഇ​ത്ത​രം വ്യാ​ജ​ന്മാ​ർ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ ചി​ല ബേ​ക്ക​റി യൂ​ണി​റ്റു​ക​ളി​ൽ ന​ട​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ചി​ല ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ബെ​യ്ക്ക് എ​ൻ ജോ​യ് എ​ന്ന പേ​രി​ലാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്ന​ത്. ബെ​യ്ക്ക് എ​ൻ ജോ​യ് യൂ​ണി​റ്റി​ൽ​നി​ന്ന് യാ​തൊ​രു​വി​ധ പ​ഴ​കി​യ ഭ​ക്ഷ​ണ​വും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​വ​ർ​ക്കെ​തി​രേ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഈ ​പേ​രി​നോട് സാ​മ്യ​മു​ള്ള മ​റ്റ് ചി​ല സ്ഥാ​പ​ന​ങ്ങ​ൾ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ബ്രാ​ൻ​ഡ് നെ​യിം ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ് ഇ​ത്ത​രം വ്യാ​ജ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ല​ക്ഷ്യം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ചി​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​നോ​ട് സാ​മ്യ​മു​ള്ള മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​രു​ടെ ലൈ​സ​ൻ​സ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം അ​ട​ച്ചു​പൂ​ട്ടി​യ യൂ​ണി​റ്റു​ക​ളെ​ക്കു​റി​ച്ച് വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

No comments

Powered by Blogger.