കണ്ണൂര്‍ നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് വളപട്ടണം പോലീസിന്‍റെ മുന്നറിയിപ്പ്.


ഓണത്തിരക്കിനിടയില്‍  ഇരുപത്തഞ്ചോളം അന്യസംസ്ഥാന നാടോടികള്‍ കണ്ണൂരില്‍ നഗര പരിസരത്ത് മാല പിടിച്ചു പറിക്കാനും മറ്റും ഇറങ്ങിയിട്ടുണ്ട്. ഇന്നലെ ഏകദേശം ആറോളം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ കണ്ണൂര്‍ നഗരത്തില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കാന്‍ വളപട്ടണം പോലീസ് അറിയിച്ചു. പരമാവധി കുട്ടികളെയും മറ്റും സൂക്ഷിക്കുക. ആള് കൂടുന്ന സ്ഥലങ്ങളില്‍ അന്യ സംസ്ഥാന നാടോടികളെ സൂക്ഷിക്കണം എന്നും വളപട്ടണം SI ശ്രീജിത്ത്‌ കൊടേരി കണ്ണൂര്‍ വാര്‍ത്തകളോട് പറഞ്ഞു. 

No comments

Powered by Blogger.