കാ​റി​ടി​ച്ചു കാ​ല്‍​ന​ട​ യാ​ത്ര​ക്കാരി​ക്ക് ഗു​രു​ത​രം

ത​ളി​പ്പ​റ​മ്പ്: കെ​എ​സ്ആ​ര്‍​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ക്കു​ന്ന​തു​ക​ണ്ട് റോ​ഡി​ല്‍ നി​ന്നു വെ​ട്ടി​ച്ച കാ​റി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​രം. കോ​ര​ന്‍​പീ​ടി​ക സ്വ​ദേ​ശി​യും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജീ​വ​ന​ക്കാ​രി​യു​മാ​യ ത​ങ്ക​മ​ണി (53)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ കോ​ര​ന്‍​പീ​ടി​ക​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഓ​ട്ടോ​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഓ​ട്ടോ​യ്ക്കു പി​ന്നി​ല്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വ​ശ​ത്തേ​ക്ക് വെ​ട്ടി​ച്ച​പ്പോ​ള്‍ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ത​ങ്ക​മ​ണി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​യാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
 

No comments

Powered by Blogger.