ബസുകൾ കൂട്ടിയിടിച്ചു 20 പേർക്ക് പരുക്ക്


തളിപ്പറമ്പ്∙ പൂവ്വം ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട കെഎസ്ആർടി ബസിന്റെ പിറകിൽ സ്വകാര്യ ബസ് ഇടിച്ച് ഇരുപതോളം പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ആലക്കോട്ടു നിന്ന് തളിപ്പറമ്പിലേക്കു വരികയായിരുന്ന സ്വകാര്യ ബസാണ് ഇവിടെ നിർത്തിയിട്ട കെഎസ്ആർടിസി ബസിനു പിറകിൽ ഇടിച്ചത്. പരുക്കേറ്റവർക്കു വിവിധ ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരുക്കുകൾ ഗുരുതരമല്ല.

No comments

Powered by Blogger.