ത​ളി​പ്പ​റ​മ്പി​ൽ ടി​പ്പ​ർ​ ലോ​റി​യും ബ​സും ‌‌കൂ​ട്ടി​യി​ടി​ച്ച് 30 പേ​ർ​ക്കു പ​രി​ക്ക്

ത​ളി​പ്പ​റ​മ്പ്: സം​സ്ഥാ​ന​പാ​ത​യി​ല്‍ ക​രി​മ്പം പാ​ല​ത്തി​ന് സ​മീ​പം ടി​പ്പ​ര്‍ ​ലോ​റി​യും സ്വ​കാ​ര്യ​ ബ​സും കൂ​ട്ടി​യി​ടി​ച്ച് ബ​സ് യാ​ത്ര​ക്കാ​രാ​യ മു​പ്പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നലെ രാ​വി​ലെ 11.10 ന് ​യു​വ​ജ​ന വാ​യ​ന​ശാ​ല​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ശ്രീ​ക​ണ്ഠാ​പു​ര​ത്തു​നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​കയായിരുന്ന താ​ജ് ബ​സും ത​ളി​പ്പ​റ​മ്പി​ല്‍നി​ന്നും ശ്രീ​ക​ണ്ഠാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കുകയായിരുന്ന ടി​പ്പ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സ് റോ​ഡി​ല്‍ നി​ന്നും തെ​ന്നി​മാ​റി മ​ണ്‍​തി​ട്ട​യി​ലി​ടി​ച്ചാ​ണു നി​ന്ന​ത്.

പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ര്‍ ഗി​രീ​ഷി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ദ്ദേ​ഹ​ത്തെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ട്ടി​യി​ടി​ക്കി​ട​യി​ല്‍ ടി​പ്പ​റി​ന്‍റെ​യും ബ​സി​ന്‍റെ​യും ഓ​യി​ല്‍ ടാ​ങ്ക് ത​ക​ര്‍​ന്ന് ഓ​യി​ലും ഡീ​സ​ലും റോ​ഡി​ല്‍ നി​റ​ഞ്ഞൊ​ഴു​കി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി വെ​ള്ളം ചീ​റ്റി​ റോ​ഡ് വൃ​ത്തി​യാ​ക്കി. ടി​പ്പ​റി​ന്‍റെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തെത്തു​ട​ര്‍​ന്ന് ഏ​റെ​നേ​രം സം​സ്ഥാ​ന​പാ​ത​യി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം സ്തംഭിച്ചു.
 

No comments

Powered by Blogger.