മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

ഇരിട്ടി: തലശ്ശേരി – കുടക് സംസ്ഥാനാന്തരപാതയിലെ മാക്കൂട്ടം ചുരത്തിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ആന്ധ്ര ഗുണ്ടൂർ ഏറ്റിലപട്ടു സ്വദേശി രാജു(45)വാണു ലോറിക്കടിയിൽപെട്ടു മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു ചെക്പോസ്റ്റിനു സമീപം അപകടം. കണ്ണൂരിൽ നിന്നു വിജയവാഡയിലേക്കു പ്ലൈവുഡുമായി പോവുകയായിരുന്ന ലോറി വളവിലെ കലുങ്കിനു മുകളിലൂടെ കുഴിയിലേക്കു മറിയുകയായിരുന്നു.


തെറിച്ചുവീണ രാജു ലോറിയുടെ കാബിനടിയിൽപെട്ടു. ഒപ്പമുണ്ടായിരുന്ന ക്ലീനർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി അഗ്നിശമന രക്ഷാനിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫിസർ ജോൺസൺ പീറ്ററിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ലോറി ഉയർത്തിയെങ്കിലും രാജു മരിച്ചിരുന്നു.

No comments

Powered by Blogger.