ഇരിട്ടിയിലെ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്; വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ പെരുവഴിയിൽ

ഇരിട്ടി: ജീവനക്കാരന് മർദ്ദനമേറ്റെന്ന് ആരോപിച്ച് ഒരു വിഭാഗം ബസ്സ് ജീവനക്കാരുടെ "സ്വയം പ്രഖ്യാപിത മിന്നൽ പണിമുടക്ക് "വിദ്യാർത്ഥികളും ജീവനക്കാരുമുൾപ്പെടെയുള്ള യാത്രക്കാരെ പെരുവഴിയിലാക്കി. ഓണപ്പരീക്ഷയെഴുതാനായി എത്തിയവിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ബസ് സമരത്തെ തുടർന്ന് പരീക്ഷയെഴുതാൻ യാത്രാ വാഹനം ലഭിക്കാത്തതിനെ തുടർന്ന് ഇരിട്ടി ടൗണിൽ ദുരിതമനുഭവിക്കുകയാണ്


ഇരിട്ടിയിൽ നിന്നും കണ്ണൂർ - തലശ്ശേരി റൂട്ടുകളിലാണ് ബസ് സമരം പ്രഖ്യാപിച്ചത്
കണ്ണൂർ റൂട്ടിലോടുന്ന ശ്രീ ഭഗവതി ബസ്ല് ജീവനക്കാരനെ ഒരു വിഭാഗം ആളുകൾ മർദ്ദിച്ചെന്നാരോപിച്ചാണ് ബസ് ജീവനക്കാർ സർവ്വീസ് നിർത്തിവെച്ച് സമരം നടത്തുന്നത്. ബസ് ഉടമാ സംഘടനയോ ബസ് ജീവനക്കാരുടെ തൊഴിലാളി സംഘടനാ നേതൃത്വമോ ഇന്നത്തെ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് സംബ്ബന്ധിച്ച് ആഹ്വാനം നൽകിയിട്ടില്ലെന്നും ഏതാനും ചില ബസ് ജീവനക്കാരുടെ തീരുമാനമാണ് ഇന്നത്തെ സമരത്തിനു പിന്നിലെന്നുമാണ് മറ്റൊരു വിഭാഗം തൊഴിലാളികൾ പറയുന്നത്.

ഇന്നത്തെ മിന്നൽ സമരം അനാവശ്യമാണെന്നും വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും സാധാരണക്കാരും ഉൾപ്പടെയുള്ള യാത്രക്കാരുടെ യാത്രാവകാശം നിഷേധിച്ച് ജനങ്ങളെ പെരുവഴിയിലാക്കിയുള്ള ഇത്തരം സമരാഭാസത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും ഇന്ന് സർവ്വീസ് നടത്താത്ത ബസ്സുകൾ നാളെ മുതൽ തെരുവിൽ തടയുന്നതുൾപ്പെടെയുള്ള സമരമാർഗ്ഗം സ്വീകരിക്കുമെന്നും ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ 10.30 ന് ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും യുവജന പ്രതിരോധവും നടത്തുമെന്നും ജനങ്ങളെ തെരുവിലാക്കിയ അനാവശ്യ ബസ് സമരത്തിൽ പങ്കെടുത്ത ജീവനക്കാരുടെ ലൈസൻസും ബസ്സിന്റെ പെർമിറ്റും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു.

അനാവശ്യ ബസ്സ് സമരത്തിനെതിരെ ഇരിട്ടിയിൽ ചുമട്ടുതൊഴിലാളികളും രംഗത്തെത്തി സർവ്വീസ് നടത്താതെ പണിമുടക്കിയ ബസ്സുകൾ ചുമട്ടുതൊഴിലാളികൾ ടൗണിൽ തടഞ്ഞത് എറെ നേരം വാക്കേറ്റത്തിനിടയാക്കി' ഇന്ന് സർവീസ് നടത്താത്ത ബസ്സുകൾ നാളെ മുതൽ തടയുന്നതുൾപ്പെടെയുള്ള സമരമാർഗം തങ്ങളും സ്വീകരിക്കേണ്ടി വരുമെന്ന് ഇരിട്ടിയിലെ ചുമട്ടുതൊഴിലാളികളും അറിയിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരിട്ടി പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പോലിസ് സംഘവും ടൗണിൽ നിരീക്ഷണം നടത്തുന്നുണ്ട്.

*സർവ്വീസ് നടത്താത്ത ബസ്സുകൾക്കെതിതെ പോലീസ് നടപടി തുടങ്ങി.*
ബസ്സുകൾ പോലീസ് പിടിച്ചെടുക്കുന്നു. വെറുതേ പ്രെട്രോൾ പമ്പിൽ ബസ്സുകൾ നിർത്തിയിടരുത് എന്നും നിർത്തിയിടാൻ സൗകര്യം നൽകിയാൽ പമ്പ് ഉടമകൾ ക്കെതിരെ കേസ് എടുക്കുമെന്നും പോലീസ്.

No comments

Powered by Blogger.