കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ ടൗൺ 146 നമ്പർ റേഷൻ കടയിൽ റെയ്ഡ്. വ്യാപക ക്രമക്കേട്


കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ ടൗൺ 146 നമ്പർ റേഷൻ കടയിൽ തളിപറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി
നിരവധി ക്രമക്കേടുകൾ കണ്ടെത്തി
3 ദിവസത്തിന് ശേഷമാണ്  ചൊവ്വാഴ്ച ഷാപ്പ് തുറന്നത്
cpm ചെറുക്കുന്ന് ബ്രാഞ്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെ റേഷനിംഗ് ഇൻസ്പക്ടരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്
കണക്കിൽ കവിഞ്ഞ സ്റ്റോക്കുകൾ പിടിച്ചെടുത്തു
റെയ്ഡ് വിവരം അറിഞ്ഞ് നിരവധി കാർഡുടമകൾ എത്തിയിരുന്നു
ഉടമകളിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് പരാതി സ്വീകരിക്കുകയും ചെയ്തു
കോൺഗ്രസ് നേതാവും കൊളച്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കെ.പി.പ്രഭാകരന്റെ ഭാര്യയും കമ്പിൽ മാപ്പിള എൽ പി സ്കൂൾ അധ്യാപികയുമായ ഷൈമ യുടെ പേരിലാണ് റേഷൻ ഷാപ്പിന്റെ ലൈസൻസ് ഉള്ളത്
കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും, ഉപഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഭക്ഷ ധന്യം കിട്ടുമെന്ന് ഉറപ്പു വരുത്തുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ പരാതിക്കാരെ അറിയിച്ചു

No comments

Powered by Blogger.