മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ ആവേശോജ്ജ്വലസ്വീകരണം

കണ്ണൂര്‍ :ലാവ്‌ലിന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയശേഷം കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആവേശോജ്ജ്വലസ്വീകരണം.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ല എന്ന ഹൈക്കോടതി വിധിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായാണ് കണ്ണൂരിലെത്തുന്നത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പുലര്‍ച്ചെ 4.30 ഓടെ സിപിെഎഎം പ്രവര്‍ത്തകരും നാട്ടുകാരും നേതാക്കളുമെത്തി.

രാവിലെ 5.20 ഒടെ ട്രെയിനില്‍ കണ്ണൂര്‍ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെ ആവേശകരമായ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകരും നേതാക്കളും സ്വീകരിച്ചത്. കനത്തമഴയെ വകവെക്കാതെ 100 കണക്കിന് ആളുകളാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മുഖ്തിയമന്ത്രിയെ വരവേല്‍ക്കാന്‍ എത്തിയത്.

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റവും അധികംപ്രതിസന്ധി നേരിട്ടതും ലാവ്‌ലിനിലെ യാഥാര്‍ത്ഥ്യങ്ങള്‍ താഴെത്തട്ടിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഏറ്റവുമധികം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതും കണ്ണൂരിലെ പാര്‍ട്ടിയായിരുന്നു.ആ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ സന്തോഷവും അത്യാഹ്‌ളാദവും പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങലില്‍ പ്രകടമാക്കി.

അതിവൈകാരികമായ പ്രകടനങ്ങലൊന്നുമില്ലാതെ സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം വാഹനത്തില്‍ കയറി ഗസ്റ്റ് ഹൗസിലേക്ക് നീങ്ങി. സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍,എംവി ജയരാജന്‍,എംവി ഗോവിന്ദന്‍ മാസ്റ്റര്‍,ടിവിരാജേഷ്തുടങ്ങിയനേതാക്കളും സന്നിഹിതരായിരുന്നു.

No comments

Powered by Blogger.