ഓണം–ബക്രീദ് തിരക്കും ഗതാഗതക്കുരുക്കും കണക്കിലെടുത്തു സ്റ്റേഡിയത്തിലും പഴയ സ്റ്റാൻഡിലും പാർക്ക് ചെയ്യാമെന്നു പൊലീസ്


കണ്ണൂര്‍∙ ഓണം–ബക്രീദ് തിരക്കും ഗതാഗതക്കുരുക്കും കണക്കിലെടുത്തു നഗരത്തിലെ റോഡുകളുടെ ഇരുവശങ്ങളിലും വാഹനപാർക്കിങ് കർശനമായി നിരോധിച്ചു. വാഹനങ്ങൾ പാർ‌ക്ക് ചെയ്യാൻ ജവാഹർ സ്റ്റേഡിയത്തിനകത്തു കളിക്കളത്തിനു പുറത്തും പഴയ ബസ് സ്റ്റാൻഡിലും സൗകര്യം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഫോർട്ട് റോഡ്, ബാങ്ക് റോ‍‍ഡ്, പുതിയ ബസ് സ്റ്റാൻ‍ഡ് റോ‍ഡ്, എസ്എൻ പാർക്ക് റോഡ് എന്നിവിടങ്ങളിലും പാർക്കിങ് അനുവദിക്കുന്നതല്ല.

No comments

Powered by Blogger.