കണ്ണൂരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു.


കണ്ണൂർ: കുടിയാൻമല കൈരളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. പുലിക്കുരുമ്പ തുണ്ടത്തിൽ അഗസ്തി (80 ) ആണ് മരിച്ചത്. മകൻ‌ ബേബിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത് .മദ്യപിച്ചു വീട്ടിൽ എത്തിയ ബേബിയും അഗസ്തിയും തമ്മിൽ വാക്കേറ്റം ഉണ്ടായി .ഈ സമയം ബേബിയുടെ ഭാര്യയും മകനും വീട്ടിൽ ഉണ്ടായിരുന്നു .പ്രശ്‍നം രൂക്ഷമായപ്പോൾ ഇവർ അടുത്തവീട്ടിലേക്ക് ഓടിപോയി.

തുടർന്ന് ഉണ്ടായ അടിപിടിക്കിടെ ബേബി അഗസ്തിയുടെ തലയ്ക്കു പട്ടികകൊണ്ടു അടിക്കുക ആയിരുന്നു .നിലവിളികേട്ട് ബേബിയുടെ ഭാര്യയും മകനും അയൽവാസികളും ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അഗസ്തിയെയാണ് കണ്ടത്. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

No comments:

Post a Comment

Advertisement

Powered by Blogger.