ധര്‍മടത്ത് കയാക്കിങ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ധര്‍മടം കയാക്കിങ് എക്സ്പെഡീഷന്‍ ഞായറാഴ്ച പകല്‍ 11.30ന് ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 27, 28 തിയതികളില്‍ ധര്‍മടം ബീച്ച് ടൂറിസം സെന്റര്‍ പരിസരത്തുനിന്ന് പിണറായി ഡിടിപിസി പാര്‍ക്ക് വരെയും തിരിച്ചും ഒരു ദിവസം രണ്ട് സെഷനുകളായാണ് കയാക്കിങ്. ആറു മണിക്കൂര്‍ ദൂരം മൂന്ന് മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താനാകും. ചെറുപുഴ എക്സ്ട്രീം അഡ്വഞ്ചേഴ്സുമായി ചേര്‍ന്നാണ് പരിപാടി. ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന എട്ട്് കയാക്കുകളിലും രണ്ടാള്‍ക്ക് പോകാവുന്ന ആറ് ടാന്‍ഡെം കയാക്കുകളിലുമായി 20 പേര്‍ക്ക് ഒരു ബാച്ചില്‍ യാത്രചെയ്യാം. 27ന് ഉദ്ഘാടനച്ചടങ്ങിന് ശേഷവും 28ന് രാവിലെ ഒന്‍പത് മണിക്കുമാണ് ആദ്യ കയാക്കിങ് ടീം സഞ്ചാരം തുടങ്ങുക. ഡിടിപിസി ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. ഫോണ്‍: 0497 2706336.

No comments

Powered by Blogger.