ചപ്പാരപ്പടവ് മംഗരയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടി


ഇന്നലെ രാവിലെ 10 മണിയോടടുപ്പിച്ച് സഹോദരങ്ങളോടൊപ്പം മംഗര പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട പാടിച്ചാൽ തട്ടുമ്മൽ സ്വദേശി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന തസ്ലീം എന്ന കുട്ടിയുടെ മൃതദേഹം വൈകുന്നേരം 5.45 ഓടെ കണ്ടെത്തി. വളളിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇന്നലെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും വിവരം ലഭിച്ചിരുന്നില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കെ കെ ഗഫൂറിന്റെയും സി ജമീല ദമ്പതികളുടെയും മകനാണ്.

No comments

Powered by Blogger.