കതിരൂര്‍ മനോജ് വധം; ജയരാജനെതിരായ കുറ്റപത്രം കോടതി മടക്കി


കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. നിയമ വിരുദ്ധപ്രവര്‍ത്തന നിരോധനനിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം ജയരാജന്‍ അടക്കം ആറു പ്രതികള്‍ക്കെതിരെ കുറ്റംചുമത്തിയ സാഹചര്യത്തില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കേണ്ട കേന്ദ്രസര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണു കുറ്റപത്രം മടക്കിയത്.
2014 സെപ്തംബര്‍ ഒന്നിനായിരുന്നു മനോജ് കൊല്ലപ്പെട്ടത്. രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് തലശ്ശേരിയിലേക്ക് ഓംനി വാനില്‍ പോകവെ ഉക്കാസ്‌മെട്ടയില്‍ വച്ച് ബോംബെറിഞ്ഞ ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജയരാജനെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. മാര്‍ച്ചില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. മനോജ് വധക്കേസില്‍ സി.പി.എം ഏരിയാ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.

No comments

Powered by Blogger.