അഴീക്കോട് സ്വദേശിയായ ബാലൻ ഡ്രൈവർ മരണപ്പെട്ടു.


ശ്വാസകോശ കാൻസർ ബാധിതനായ, 35  വർഷമായി കണ്ണൂർ - അഴിക്കൽ റൂട്ടിൽ ബസ്സ് (TMS) ഡ്രൈവർ ആയി ജോലി ചെയ്തുവരുന്ന ബാലസ്വാമി എന്ന ബാലൻ ഡ്രൈവർ അന്തരിച്ചു. രണ്ടര മാസത്തോളമായി മലബാർ കാൻസർ സെൻറിലെ ഡോക്ടർമാരുടെ ചികിൽസയിലായിരുന്നു. ചികിത്സ സഹായത്തിനായിസുമനസ്സുകളായ നാട്ടുകാർ ചേർന്ന് ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. ഇദ്ധേഹത്തിന്റെ ചികിത്സക്കായി അഴീക്കോട് റൂട്ടിലെ 48 ബസുകൾ കാരുണ്യ യാത്ര നടത്തിയത് വലിയ വാർത്ത ആയിരുന്നു. ഇങ്ങനെ സമാഹരിച്ച 772520 രൂപ കഴിഞ്ഞ ദിവസം കണ്ണൂർ DYSP പി പി സദാനന്ദൻ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയിരുന്നു.  ഭാര്യ 3 മാസം മുൻപാണ് മരണപ്പെട്ടത്. 2 കുട്ടികളുണ്ട്

No comments

Powered by Blogger.